അന്താരാഷ്ട്ര വനിതാദിനാചരണത്തിൽ സ്‌നേഹസാന്ത്വനമായി തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്

കുവൈത്ത് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ട്രാസ്ക് വനിതാവേദിയുടെ നേതൃത്വത്തിൽ സോഷ്യൽ വെൽഫെയർ വിങ്ങുമായി ചേർന്നുകൊണ്ട് വിവിധ രാജ്യക്കാരായ ഇരുനൂറ്റി അമ്പതിലധികം വനിതകൾ താമസിക്കുന്ന ഖൈത്താനിലുള്ള അൽ അബ്ര ക്ലീനിങ് കമ്പനിയുടെ വനിതാ ലേബർ ക്യാമ്പ് സന്ദർശിക്കുകയും അവർക്കു വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പ്, മറ്റു നിത്യോപയോഗ വസ്തുക്കൾ, ഭക്ഷണസാധനങ്ങൾ എന്നിവ കൈമാറുകയും ചെയ്തു.
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പ്രസിഡന്റ് ശ്രീ.ബിജു കടവി, സോഷ്യൽ വെൽഫെയർ കൺവീനറും ആക്ടിങ് ജനറൽ സെക്രെട്ടറിയും ആയ ശ്രീ.വി.ഡി പൗലോസ്,വനിതവേദി ജനറൽ കൺവീനർ ശ്രീമതി. ഷൈനി ഫ്രാങ്ക്, വനിതാ സെക്രട്ടറി ശ്രീമതി. റിനി ഷിജു എന്നിവരുടെ നേതൃത്വത്തിൽ, മറ്റു ട്രാസ്‌ക് ഏരിയ ഭാരവാഹികളും വനിതാവേദി ഭാരവാഹികളും ചേർന്ന് ട്രാസ്‌ക് അംഗങ്ങളിൽനിന്നും മറ്റും സമാഹരിച്ച സമ്മാനങ്ങൾ ക്യാമ്പിലെ അന്തേവാസികൾക്ക് കൈമാറി.
ശ്രീ. ജോയ് തോലത്, ശ്രീ. അലക്സ് പൗലോസ്, ഡോ. ജമീല കരീം, ശ്രീമതി. ജിഷ രാജീവ്, ശ്രീമതി. നിഷ ബിനോയ്, ശ്രീമതി. ഷെറിൻ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.