കുവൈത്തിൽ സ്വകാര്യ സ്കൂളുകളുടെ നിലവാരം പുനർനിർണയിക്കാൻ നടപടി


കുവൈത്ത് സിറ്റി : രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ നിലവാരം പുനർനിർണയിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് ആൻഡ് ക്വാളിറ്റേറ്റീവ് വിഭാഗം നടപടി ആരംഭിച്ചു. ഇന്ത്യൻ, പാകിസ്ഥാനി, ഫിലിപ്പിനോ, ഇറാനിയൻ, അമേരിക്കൻ, ബ്രിട്ടിഷ്, ബൈലിംഗ്വൽ, ഫ്രഞ്ച്, കമ്യൂണിറ്റി ആൻഡ് മോഡൽ സ്കൂളുകളുടെ നിലവാരം പുനർ നിർണയിക്കുന്നതിനാണ് നടപടി.
നിലവാരത്തിന്റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡികാറ്റഗറികളായാണ് പുനഃസംഘടന. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മുതൽ വിവിധ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാകും നിലവാരം നിർണയിക്കുക. നിലവാരം നിർണയിച്ചശേഷമാകും ഫീസ് വർദ്ധന നടപ്പാക്കുക.