“കായൽ സന്ധ്യ 2018” : ഒരുക്കങ്ങൾ പൂർത്തിയായി


കുവൈറ്റ് സിറ്റി : കായംകുളം എന്‍ആര്‍ഐ കുവൈറ്റിന്‍റെ പന്ത്രണ്ടാമത് വാർഷിക പരിപാടിയായ “കായൽ സന്ധ്യ 2018”-ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. പരിപാടിയിൽ അതിഥികളായ ടിപി ശ്രീനിവാസൻ, ഷെയ്ക്ക് പി. ഹാരിസ് എന്നിവരും, ഗായകരായ നിഖിൽരാജ്, സോണിയ, ടീം ലക്കി സ്റ്റാർസ് ചലച്ചിത്ര കോമഡി താരങ്ങളായ നസീർ സംക്രാന്തി, രശ്മി, പോൾസൺ, ജയദേവ്, സന്തോഷ്, മിഥുൻ എന്നിവരും വ്യാഴാഴ്ച്ച (15-02-2018) രാവിലെ എത്തിച്ചേരും.

വെള്ളിയാഴ്ച്ച, ഫെബ്രുവരി 16-ന്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താനിൽ വെച്ച് വൈകിട്ട് 5 മണിക്കാണ് പരിപാടി നടത്തുന്നത്. ഏവരെയും സ്വാഗതം ചെയ്യുന്നു. ഫ്രീ എൻട്രി പാസ്സിനായി ബന്ധപ്പെടുക : 99694821(റിഗ്ഗായ്), 97217739(അബ്ബാസിയ) 99170905(മംഗഫ്), 67068720(സാൽമിയ), 69009531(കുവൈറ്റ് സിറ്റി).

You might also like

  • Lulu Exchange
  • Straight Forward

Most Viewed