പൊതുമാപ്പ് : സൗജന്യ വിമാന ടിക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു

കുവൈത്ത് സിറ്റി : പൊതുമാപ്പ് നേടി നാട്ടിൽ പോകുന്നവർക്കു കെ.കെ.എം.എ വഴി ജോയ് ആലുക്കാസ് ജ്വല്ലറി അൽ ജസീറ എയർവെയ്‌സുമായി ചേർന്ന് നൽകുന്ന സൗജന്യ വിമാന ടിക്കറ്റുകളുടെ വിതരണോദ്ഘാടനം അൽ ജസീറ ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് അൽജസീറ സെയിൽസ് വൈസ് പ്രസിഡന്റ് റഫീഖ് ബാഗ്ദാദി, റീജിയണൽ സെയിൽസ് മാനേജർ ഇഹ്‌സാൻ ബദറുദ്ധീൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ജോയ് ആലുക്കാസ് റീജിയണൽ മാനേജർ ജിപ്സൺ, കെ.കെ.എം.എ നേതാക്കളായ പി.കെ അക്‌ബർ സിദ്ധീഖ്, എൻ.എ മുനീർ എന്നിവർക്കു ടിക്കറ്റുകൾ കൈമാറി.