ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിങ് ശുഹൈബ് അനുശോചനം നടത്തി

കുവൈറ്റ് സിറ്റി : ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിങ് ശുഹൈബ് അനുശോചന യോഗം നടത്തി. കണ്ണൂരിൽ സിപിഎം ഗുണ്ടകൾ ക്രൂരമായി കൊലപ്പെടുത്തിയ, മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്ഗ്രസ് ജെനറൽ സെക്രെട്ടറി ശുഹൈബിന്റെ വിയോഗത്തിൽ ഒഐസിസി യൂത്ത് വിങ് കുവൈറ്റ് അനുശോചനം നടത്തി.
ജനറൽ സെക്രട്ടറി നിഖിൽ പവൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു. ഒഐസിസി നേതാക്കളായ ഹരീഷ് തൃപ്പൂണിത്തുറ, ഇസ്ഹാഖ് കാണിയോട്ട്, ഇല്യാസ് പൊതുവച്ചേരി, എബ്രഹാം മലേത്, റസാഖ് ചെറുതുരുത്തി, ഷാനവാസ്, ഷാനു തലശ്ശേരി, എൽദോസ്, ശ്രീജിത്, മുസ്തഫ, സജിൽ കോഴിക്കോട്, സെബിൻ എന്നിവർ സംസാരിച്ചു. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ പറ്റി ഉയർന്ന ആരോപണങ്ങളിൽ നിന്നും പുകമറ സൃഷ്ടിച്ചു രക്ഷപെടാൻ വേണ്ടിയാണ് ഈ നിഷ്ടൂരമായ ക്രൂരകൃത്യം ചെയ്തത്, സിപിഎംന്റെ അവസാനത്തെ മുഖ്യമന്ത്രി ആവും പിണറായി വിജയൻ എന്നുംയോഗം അഭിപ്രായപ്പെട്ടു.