ഐ.എസിന്റെ പതനം പൂർണമായിട്ടില്ലെന്ന് അമേരിക്ക

കുവൈത്ത് സിറ്റി : ഇസ്‍ലാമിക് േസ്റ്ററ്റിന്റെ പതനം പൂർണമായിട്ടില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ അറിയിച്ചു. ഇറാഖ് സഹായ ഉച്ചകോടിയോടനുബന്ധിച്ചു കുവൈത്തിൽ നടന്ന ഐ.എസ് വിരുദ്ധ സഖ്യരാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് ടില്ലേഴ്സൺ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഐ.എസ് ഭീകരതയെ തുരത്തുന്നതിൽ 98 ശതമാനം വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും പോരാട്ടം പൂർണമായെന്നു പറയാൻ കഴിയില്ലെന്നും അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി പറഞ്ഞു.
സിറിയക്കും ഇറാഖിനും തീവ്രവാദത്തെ തുരത്താൻ സാന്പത്തിക പിന്തുണ ആവശ്യമാണെന്ന് പറഞ്ഞ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി സിറിയയിലെ ഇസ്ലാമിക് േസ്റ്ററ്റ് വിരുദ്ധ പോരാട്ടത്തിന് അമേരിക്ക 200 മില്യൺ ഡോളർ നൽകുമെന്നും കൂട്ടിച്ചേർത്തു. ഭീകരത അന്താരാഷ്ട്ര മാനം കൈവരിച്ച പശ്ചാത്തലത്തിൽ സഖ്യരാഷ്ട്രങ്ങൾ കൂടുതൽ ജാഗ്രത കൈക്കൊള്ളണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കുവൈത്ത് വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു. ഭീകരത തുടച്ചു നീക്കുംവരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് ഐ.എസ് വിരുദ്ധ സഖ്യരാഷ്ട്രങ്ങളുടെ സമ്മേളനം അവസാനിച്ചത്.