സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ടി.ആർ.എ.എസ്.എസ്.കെ) ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവാനിയയുമായി സഹകരിച്ചു ഈ വരുന്ന ഡിസംബർ 15 വെള്ളിയാഴ്ച്ച രാവിലെ 7 മുതൽ ഉച്ചക്ക് 2വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സൗജന്യ രക്ത പരിശോധന, വിദഗ്ധഡോക്ടർമാരുടെ സൗജന്യ സേവനം എന്നിവയും ലാബ്, സ്കാനിംഗ് തുടങ്ങി മറ്റു സേവനങ്ങൾക്കു 50% ഇളവ്, ഒരു വർഷ കാലാവധിയുള്ള പ്രെവിലേജ് കാർഡ് എന്നിവയും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.