സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളി സമാജത്തിന്റെ (കെ.എം.എസ്) നേതൃത്വത്തിൽ അബ്ബാസിയ അൽനഹിൽ ക്ലിനിക്കുമായി സഹകരിച്ചു കൊണ്ട് 15-12-2017 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 12 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അബ്ബാസിയ അൽനഹിൽ ക്ലിനിക്കിൽ (പോലീസ് സ്റ്റേഷൻ റോഡ്) വച്ച് നടത്തുന്ന ക്യാമ്പിൽ സൗജന്യ മെഡിക്കൽ ചെക്കപ്പും എല്ലാ വിഭാഗങ്ങളിലുമുള്ള ഡോക്ടർമാരുടെ കീഴിൽ സൗജന്യ പരിശോധനയും ലഭ്യമാണ്.