ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോര്‍ട്സ് അസ്സോസ്സിയേഷന്‍ കേരളയുടെ സ്റ്റേറ്റ് വോളിബോള്‍ താരങ്ങള്‍ക്ക് യാത്രയയപ്പ് നല്കി

കുവൈത്ത് സിറ്റി : ജയപൂര്‍ രാജസ്ഥനില്‍ ഡിസംബര്‍ 15 മുതല്‍ 17 വരെ നടക്കുന്ന നാഷണല്‍ പാരാലിമ്പിക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിൽ കേരളത്തെ പ്രതിനിധികരിക്കുന്ന ശരീരിക വൈകല്ല്യമുള്ള വോളിബോള്‍ ടീമിന് തൃശ്ശൂര്‍ വി.കെ.എന്‍. മേനോൻ ഇന്‍ഡോർ സ്റ്റേഡിയത്തില്‍ ഊഷ്മളമായ യാത്രയപ്പ് നല്കി. കേരളത്തില്‍ നിന്ന് ആദ്യമായാണ് വനിത ടീം നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പോകുന്നത്. പുരുഷ ടീം മൂന്നാം തവണയാണ് പോകുന്നത്.
യാത്രയപ്പ് സമ്മേളന ചടങ്ങ് പ്രൊഫസര്‍ കെ.യു. അരുണന് എം.എല്‍.എ. ഉത്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂകാരന്‍ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ അഡിഷണല്‍ മജിസ്ട്രേറ്റ് സി.വി. സജന് മുഖ്യാ അതിഥിയും, ഫോര്മര് പഞ്ചയാത്ത് മെമ്പേര്‍സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം, സാമൂഹ്യ പ്രവര്‍ത്തക ഡോ. ത്രേസ്യ ഡയസ്, തൃശ്ശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പറും കോഴിക്കോട് ടി.വൈ.എസ്.പിയുമായ ബാബു എന്നിവരും പങ്കെടുത്തു. ഫിസിക്കലി ചലഞ്ചഡ് ഒാള് സ്പോര്‍ട്സ് അസ്സോസ്സിയേഷന്‍ കേരള പ്രസിഡന്റ് കിഷോര്‍ എ.എം സ്വാഗതവും, വനിതാ ടീം ക്യാപ്ടന് ആര്.മഞ്ജു നന്ദിയും പറഞ്ഞു.
ഭിന്നശേഷിയുള്ളവരുടെ കായിക ഇനങ്ങൾ നിലവില്‍ കേരള ഗവണ്മെന്റും കേരള സ്പോര്‍ട്സ് കൗണ്‍സിലും അംഗികരിക്കാത്തതു കൊണ്ട് നാഷണല്‍ പാരാലിമ്പിക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന കേരള ടീമിന് സ്പോണ്‍സര്‍ഷിപ്പ് ആവശ്യമായിവന്നു. തൃശ്ശൂര്‍ വി.കെ.എന്‍.മേനോൻ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്ന് ദിവസത്തെ ക്യാമ്പിലെ ഭക്ഷണം ബെദ്സത ചരിറ്റിബിള് ട്രസ്റ്റ് നല്‍കിയിരുന്നു.
ടീമിന് പരിശീലനത്തിന് സൗജന്യമായി ഇന്‍ഡോര്‍ സ്റ്റേഡിയവും താമസ സൗകര്യവും നല്കിയ തൃശ്ശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനും, ട്രെയിന്‍ ടിക്കറ്റ് നല്കി സഹായിച്ച ചേലക്കര ഗ്രനൈറ്റ്സിനും, ജേര്‍സി നല്കി സഹായിച്ച ഇരിങ്ങാലക്കുട പവിത്ര വേഡിങ്ങ്സിനും, ലോവറും ട്രെയിന്‍ യാത്രയിലുളള ഭക്ഷണ ചെലവും നല്കി സഹായിച്ച ബെദ്സത ചാരിറ്റിബിള്‍ ട്രസ്റ്റിനും യാത്രയ്യപ്പ് പരിപാടിയില്‍ പങ്കെടുത്ത് അംഗങ്ങൾക്ക് പ്രോത്സഹനവും പ്രചോദനവും നല്കിയ എല്ലാവര്ക്കും ഫിസിക്കലി ചലഞ്ചഡ് ഒാള് സ്പോര്‍ട്സ് അസ്സോസ്സിയേഷന്‍ കേരളക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് കിഷോര്‍ എ. എം നന്ദി അറിയിച്ചു.