പൊതുസ്ഥലങ്ങളിലെ നിയമലംഘനം കണ്ടെത്താൻ സംയുക്ത സമിതി

കുവൈത്ത് സിറ്റി: ബീച്ചുകൾ, പാർക്കുകൾ, ക്യാന്പുകൾ തുടങ്ങിയ സ്ഥലങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് കുവൈത്തിൽ സംയുക്ത കമ്മിറ്റി രൂപീകരിക്കാ
ൻ തീരുമാനം. ജുഡീഷ്യൽ അധികാരത്തോടെയാവും കമ്മിറ്റിയുടെ പ്രവർത്തനം. കുവൈത്ത് പരിസ്ഥിതി പൊതു അതോറിറ്റി, പരിസ്ഥിതി പോലീസ്, കുവൈത്ത് മുനിസിപ്പാലിറ്റി എന്നി വകുപ്പുകൾ സംയുക്തമായിട്ടാവും കമ്മിറ്റിയിൽ പ്രവർത്തിക്കുക.
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരേയും കടുത്ത പിഴയാവും ഉണ്ടാവുക. ഇത്തരം നിയമലംഘകരിൽ നിന്നും അയ്യായിരം മുതൽ പതിനായിരം വരെ ദിനാർ പിഴയീടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതുപോലെ തന്നെ, വാഹനങ്ങളിൽ നിന്നും സിഗരറ്റ് കുറ്റികൾ വലിച്ചെറിയുന്നവരിൽ നിന്നും കടുത്ത പിഴ ഈടാക്കാനും തീരുമാനിച്ചിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് 5− മുതൽ 200 ദിനാറുവരെ പിഴയീടാക്കും. ഇത്തരത്തിൽ പിഴ ചുമത്താൻ മുനിസിപ്പാലിറ്റി സേവനനിയമം അനുശാസിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.