വുമൻസ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സെമിനാർ സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി : കടുത്ത മനുഷ്യാവകാശ പൗരാവകാശ ലംഘനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഡോ.ഹാദിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വുമൻസ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം കുവൈത്ത് സെമിനാർ സംഘടിപ്പിക്കുന്നു.
ഇന്ന് വൈകുന്നേരം അബ്ബാസിയ പോപിൻസ് ഒാഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വിവിധ സ്ത്രീ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഫോറം പ്രസിഡണ്ട് നസീമ അബ്ദുൽ അസീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.