ലാപ്‌ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിത ഡോക്ടര്‍ മരിച്ചു


ലാപ്‌ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ഡോക്ടര്‍ മരിച്ചു. നാമക്കല്‍ സ്വദേശി ഡോ. ശരണിത (32) ആണ് മരിച്ചത്. ചെന്നൈയിലെ കില്‍പോക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയ ശരണിത ഹോസ്റ്റല്‍ മുറിയില്‍ വച്ച് ലാപ്‌ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഭര്‍ത്താവ് പല തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു. 

ഇവര്‍ മുറിയിലെത്തി നോക്കിയപ്പോള്‍ ചാര്‍ജര്‍ കൈയില്‍ പിടിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂരില്‍ ഡോക്ടറായ ഉദയകുമാറാണ് ഭര്‍ത്താവ്. ഇവര്‍ക്ക് അഞ്ച് വയസുള്ള കുട്ടിയുണ്ട്.

article-image

xvcxcb

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed