ഇഡി ബിജെപിക്കായി കൂലിപ്പണിയെടുക്കുകയാണെന്ന് എംവി ഗോവിന്ദൻ


ഇഡിയെയും ബിജെപിയെയും വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇഡി ബിജെപിക്കായി കൂലിപ്പണിയെടുക്കുകയാണെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. കേന്ദ്ര ഏജൻസികളെ പണമുണ്ടാക്കാൻ ഉപയോഗിക്കുകയാണെന്നും കേരളത്തിൽ വിലപ്പോകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയെയും സർക്കാരിനെയും പാർട്ടിയെയും അപഹസിക്കാനുള്ള നീക്കമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇ ഡി മുൻപെടുത്ത കേസുകൾക്ക് വല്ല വിലയുണ്ടോയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് മോദി സർക്കാർ പല ശ്രമങ്ങൾ നടത്തി. എന്നാൽ കോൺഗ്രസിനെതിരെ വരുമ്പോ മാത്രം അവർ പ്രതികരിക്കും. അല്ലാത്ത സാഹചര്യങ്ങളിൽ മൗനമാണ് അവർക്ക്. ഇടതുമുന്നണി പക്ഷേ കേന്ദ്ര ഏജൻസികളെ ഒരേ രീതിയിൽ എതിർത്തെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

കേന്ദ്ര സർക്കാർ അഴിമതി വിരുദ്ധ സർക്കാർ ആണെന്നതിന്റെ അടിത്തറ തകർന്നുവെന്നും ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ടു വന്ന വാർത്ത അത് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇലക്ടറൽ ബോണ്ട്‌ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് പണം നൽകിയതെന്നും ആർക്കാണ് പണം നൽകിയതെന്നും ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നാണ് കോടതിയുടെ നിലപാട്. മേനി നടിച്ചു നടന്നവർക്കൊക്കെ തിരിച്ചടിയായി. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്‌. ഇ.ഡി കേസ് എടുക്കുക, അന്വേഷിക്കുക, ഭയപ്പെടുത്തി കാശ് വാങ്ങുക. ഇതൊന്നും പുറത്തു അറിയില്ല എന്നായിരുന്നു ബിജെപി കരുതുയിരുന്നത്. എന്നാൽ വലിയ തിരിച്ചടി ആയി എന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

article-image

sadsasdadsads

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed