പിസി ജോർജിൻ്റെ വിമർശനത്തോട് യോജിക്കുന്നില്ലെന്ന് അൽഫോൺസ് കണ്ണന്താനം.


പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥിയായി അനിൽ ആൻ്റണിയെ തെരഞ്ഞെടുത്തതിലുള്ള പിസി ജോർജിൻ്റെ വിമർശനത്തോട് യോജിക്കുന്നില്ലെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. മത്സരംഗത്ത് ഉണ്ടാകില്ലെന്ന് താൻ നേതൃത്വത്തെ അറിയിച്ചിരുന്നു. ചിന്തിക്കുന്ന ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പി സി ജോർജിന്റെ വിമർശനത്തോട് യോജിക്കുന്നില്ല. കേന്ദ്ര നേതൃത്വം നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കുകയെന്നത് ഉത്തരവാദിത്വമാണ്. അനിൽ ആന്റണി മികച്ച സ്ഥാനാർത്ഥിയാണ്. എകെ ആന്റിയുടെ മകനെ കേരളത്തിന് പരിചയമില്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല.

കേരളം രക്ഷപ്പെടണമെങ്കിൽ ഇടത്-വലത് മാത്രമെന്ന ചിന്താഗതി മാറ്റണം. ഈ പ്രാവശ്യമെങ്കിലും ബുദ്ധിയോടെ തീരുമാനമെടുക്കണം. ചിന്തിക്കുന്ന ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യും. മണിപ്പൂരിലേത് വർഗീയ കലാപമായി ചിത്രീകരിക്കാനാണ് കേരളത്തിൽ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

article-image

dfsdfsdsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed