തൻ്റെ പാട്ട് ക്ലീഷേ അല്ല, അത് പോപ്പുലറാക്കി കാണിക്കും', സച്ചിദാനന്ദനെതിരെ ശ്രീകുമാരൻ തമ്പി

കേരള ഗാന വിവാദത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി. എഴുതി നല്‍കിയ പാട്ട് ക്ലീഷേ അല്ലെന്നും അത് പോപ്പുലറാക്കി കാണിക്കുമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങൾ ഉണ്ടായിരുന്നുവെന്നുമുള്ള സച്ചിദാനന്ദന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് സാഹിത്യ അക്കാദമിക്കും അധ്യക്ഷനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ശ്രീകുമാരൻ തമ്പി രംഗത്തെത്തിയത്. ഈ വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ല. സാഹിത്യ അക്കാദമിയും സർക്കാരുമായി ഇനി സഹകരിക്കില്ല.
പാട്ട് നിരാകരിച്ച കാര്യം അക്കാദമി അറിയിച്ചിട്ടില്ല. പാട്ട് എഴുതി നൽകിയ ശേഷം രണ്ടാമത് മാറ്റി എഴുതി നൽകി. അത് നന്നായി എന്നാണ് സെക്രട്ടറി അറിയിച്ചത്. പരസ്യമായി സച്ചിദാനന്ദന്‍ അപമാനിച്ചു. സച്ചിദാനന്ദൻ പ്രതികാരം തീര്‍ക്കുകയാണ്. സ്വന്തം പേരിന്‍റെ അർത്ഥം പോലും അറിയാത്ത ആളാണ് അയാൾ. സ്വയം പ്രഖ്യാപിത അന്തർ ദേശീയ കവി ആണ് സച്ചിദാനന്ദൻ. എഴുതിയ നൽകിയ പാട്ട് ക്‌ളീഷേ അല്ല. അപമാനിക്കാൻ അബൂബക്കർ കൂട്ട് നിന്നു. താൻ 3000 ത്തോളം പാട്ട് എഴുതിയിട്ടുണ്ട്. ക്‌ളീഷേ എഴുതുന്ന ആൾക്ക് ഇത് സാധ്യം ആകുമോയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു. ഹരിനാരായണൻ നല്ല എഴുത്തുകാരനാണ്. അങ്ങനെ ആണെങ്കില്‍ അയാളെ മാത്രം വിളിച്ചാൽ പോരായിരുന്നോ?. എന്തിനു എഴുതാൻ പറഞ്ഞു തന്നെ അപമാനിച്ചു?
പാട്ട് മോശം ആണെങ്കിൽ കത്ത് എഴുതി അറിയിക്കണമായിരുന്നു. കത്ത് എഴുതാൻ ഉള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു. ജനങ്ങൾ എന്‍റെ കൂടെയാണ്. സർക്കാരും അക്കാദമിയും ആയി ഇനി സഹകണം ഇല്ല. ഒരു ചർച്ചക്ക് നിന്ന് കൊടുക്കില്ല. ഈ പാട്ട് പോപ്പുലർ ആക്കി കാണിക്കും. സച്ചിദാനന്ദന്‍റെ വിചാരം സിപിഎം അയാളുടെ കുടുംബ വകയാണ് എന്നാണ്. സാഹിത്യ അക്കാദമിയുടെ ഒരു അവാർഡും സ്വീകരിക്കില്ല. സച്ചിദാനന്ദൻ ഭീരുവും കള്ളനുമാണെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു.
cvbcvbcbc