ഇൻസ്റ്റഗ്രാം സൗഹൃദം; പത്തനംതിട്ടയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു


പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചതായി പരാതി. പ്രതികളായ 18 പേർക്കെതിരെ പോലീസ് കേസെടുത്തതായാണ് സൂചന. സ്കൂളിൽ പോകാൻ പെൺകുട്ടി കുറച്ച് ദിവസങ്ങളായി വിസമ്മതിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. സ്കൂൾ അധികൃതർ ഇടപെട്ട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സ്കൂൾ അധികൃതർ ഉടൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. സിഡബ്ല്യുസി പെൺകുട്ടിയിൽ നിന്ന് മൊഴി എടുത്തു.

ഇൻസ്റ്റഗ്രാം വഴി താൻ ആദ്യം ഒരാളെ പരിചയപ്പെടുകയും ഇയാൾ മറ്റുള്ള സുഹൃത്തുക്കൾക്ക് തൻ്റെ ഫോൺ നമ്പർ കൈമാറുകയും ചെയ്തതായാണ് പെൺകുട്ടി മൊഴി നൽകിയത്. താൻ പീഡനത്തിന് ഇരയായതായും പെൺകുട്ടി മൊഴി നൽകി. തൻ്റെ നഗ്ന ചിത്രങ്ങൾ പ്രതികൾ പ്രചരിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സിഡബ്ല്യുസി പൊലീസിൽ വിവരം അറിയിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിൽ ഒരാൾ പതിനെട്ട് വയസ്സിന് താഴെയുള്ള ആളാണെന്നും സൂചനയുണ്ട്.

article-image

gbfgdfgdfgdfgfg

You might also like

Most Viewed