എം.ടി. വാസുദേവൻ നായരുടെ പരാമർശം വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാൻ

എം.ടി. വാസുദേവൻ നായരുടെ പരാമർശം വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാൻ. പരാമർശം വഴിതിരിക്കുന്നത് നവകേരള സദസിലെ പിന്തുണ കണ്ട് വിറളി പൂണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എം.ടിയുടെ പരാമർശം മുഖ്യമന്ത്രിയെ കുറിച്ചല്ല. ജനപിന്തുണയുള്ള നേതാവാണ് പിണറായി വിജയനെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിവെട്ടി മൂടിയെന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവൻ നായർ വിമർശിച്ചത്.
രാഷ്‌ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കന്‍ മറുപടികൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്‌ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്‍റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. ആൾക്കൂട്ടം ഉത്തരവാദിത്വമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്തുനേടി സ്വാതന്ത്ര്യം ആർജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം.
sdfvxcv