വിമർശനമല്ല യാഥാർഥ്യമാണ് സംസാരിച്ചതെന്ന് എം.ടി തന്നോട് പറഞ്ഞതായി എഴുത്തുകാരൻ എന്‍.ഇ സുധീർ

പിണറായിയെ വേദിയിലിരുത്തി നടത്തിയ വിമർശനത്തെക്കുറിച്ച് എം.ടി.വാസുദേവൻ നായർ സുഹൃത്തുക്കളോട് സംസാരിച്ചതായി എഴുത്തുകാരൻ എന്‍.ഇ.സുധീർ വിമർശനമല്ല യാഥാർഥ്യമാണ് സംസാരിച്ചതെന്ന് എം.ടി തന്നോട് പറഞ്ഞതായി സുധീർ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം വീട്ടിൽ ചെന്ന് കണ്ടപ്പോൾ കെഎൽഫ് ഉദ്ഘാടന വേദിയിൽ ചിലത് പറയുമെന്നും എല്ലാം വിശദമായി എഴുതി തയാറാക്കി വച്ചിട്ടുണ്ടെന്നും എം.ടി പറഞ്ഞിരുന്നെന്നാണ് വെളിപ്പെടുത്തൽ.
വിമർശിക്കുകയല്ല, ചില യാഥാർഥ്യം പറയുകയാണ് താന്‍ ചെയ്തതെന്ന് പ്രസംഗത്തിന് ശേഷവും എം.ടി പറഞ്ഞു. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കുമെങ്കിൽ അത്രയും നല്ലതാണെന്നും എം.ടി സുഹൃത്തുക്കളോട് പറഞ്ഞെന്നും പോസ്റ്റിൽ പറയുന്നു. അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നുമായിരുന്നു വ്യാഴാഴ്ച പിണറായിയെ വേദിയിലിരുത്തിയുള്ള എം.ടിയുടെ വിമർശനം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലായിരുന്നു പരാമർശം.
asdff