രാജീവ് ചന്ദ്രശേഖറിനെതിരെ തോമസ് ഐസക്; കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ കേന്ദ്രമന്ത്രി കിംവദന്തികൾ പ്രചരിപ്പിക്കുന്നു


കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി ഡോ.ടി.എം തോമസ് ഐസക്. കേരളത്തിലെ ഒരു ക്രിസ്ത്യൻ വിഭാഗത്തിന്റെ കൺവെൻഷനിൽ അതൃപ്തനായ മുൻ അംഗം കലാപം സൃഷ്ടിച്ചു. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ മുസ്‍ലിംങ്ങൾക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നു. മന്ത്രി സാമൂഹ്യവിരുദ്ധനെപ്പോലെയാണ് പെരുമാറിയതെന്ന് തോമസ് ഐസക് എക്സില്‍ കുറിച്ചു.

”മന്ത്രി ചന്ദ്രശേഖർ സാമൂഹിക വിരുദ്ധരെപ്പോലെയാണ് പെരുമാറിയത്. കേരളത്തിലെ ഒരു ക്രിസ്ത്യൻ വിഭാഗത്തിന്റെ കൺവെൻഷനിൽ അതൃപ്തനായ മുൻ അംഗം കലാപം സൃഷ്ടിച്ചു. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ മുസ്‍ലിംങ്ങൾക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് മന്ത്രി നേതൃത്വം നൽകുന്നു” എന്നാണ് തോമസ് ഐസകിന്‍റെ ട്വീറ്റ്.

article-image

asdadsadsadsadsads

You might also like

Most Viewed