നൂറിൻ ഷെരീഫും ഫഹീം സഫറും വിവാഹിതരായി


നടി നൂറിൻ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറാണ് വരൻ. 2022 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. താരങ്ങളുടെ വിവാഹചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിവാഹത്തില്‍ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യര്‍, ശരണ്യ മോഹന്‍, രജീഷ വിജയന്‍, അഹാന കൃഷ്ണ കുമാര്‍, നിരഞ്ജന അനൂപ്, ഇന്ദ്രന്‍സ്, ചിപ്പി, വിധു പ്രതാപ് എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.നർത്തകിയായ നൂറിൻ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ ശ്രദ്ധിക്കപ്പെടുന്നത്.

ധമാക്ക, വിധി ദ് വെര്‍ഡിക്റ്റ്, സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മുഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.ജൂൺ എന്ന ചിത്രത്തിലൂടെയാണ് ഫഹിമിന്റെ സിനിമാ പ്രവേശനം. അഭിനേതാവ് മാത്രമല്ല തിരക്കഥാകൃത്ത് കൂടിയാണ്. ജോജു, അർജുൻ അശോകൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ മധുരം എന്ന ചിത്രത്തിന്റെ സഹരചയിതാവാണ്. ചിത്രത്തിൽ ഒരു കഥാപാത്രത്തേയും അവതരിപ്പിച്ചിരുന്നു. മാലിക്, ഗ്യാങ്സ് ഓഫ് 18, മധുരം,പതിനെട്ടാം പടി, ത്രിശങ്കു എന്നിവയാണ് ഫഹീം അഭിനയിച്ച ചിത്രങ്ങൾ.

article-image

dsadsaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed