പുതുപ്പള്ളിയിലെ സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് -കെ. സുധാകരൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഈ വിഷയത്തിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിലാണ് ആദ്യം ചർച്ച നടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥിയായി ആര് വേണമെന്ന് കുടുംബമാണ് തീരുമാനിക്കേണ്ടത്. കുടുംബം നിർദേശിക്കുന്ന പേര് പാർട്ടി സ്വീകരിക്കുമെന്നും പുറത്തു നിന്ന് സ്ഥാനാർഥി ഉണ്ടാവില്ലെന്നും സുധാകരൻ പറഞ്ഞു. പുതുപ്പള്ളിയിലെ സ്ഥാനാർഥി സംബന്ധിച്ച് അനൗപചാരിക ചർച്ച തുടങ്ങിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഔദ്യോഗിക ചർച്ച നടത്തി തീരുമാനത്തിലേക്ക് പോകും. ഉപതെരഞ്ഞെടുപ്പിൽ മികച്ച മത്സരം കാഴ്ചവെക്കുമെന്നും സുധാകരൻ പറഞ്ഞു. എതിർ സ്ഥാനാർഥിയെ മത്സരിപ്പിക്കാതിരിക്കാനുള്ള ഔന്നത്യം ഭരണപക്ഷമാണ് കാണിക്കേണ്ടത്. അതിനുള്ള ബാധ്യത ഭരണകക്ഷിക്കുണ്ട്. ഉമ്മൻചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ മത്സരം ഒഴിവാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
asdasadsads

