ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കെപിസിസി നടത്തുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുക. കെപിസിസി അധ്യക്ഷൻ കെ. സുധാകരനാണ് ചടങ്ങിന്‍റെ അധ്യക്ഷൻ. രാഷ്ട്രീയ നേതാക്കള്‍, സാംസ്കാരിക നായകർ, സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പരിപാടിയില്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യത്തില്‍ കെപിസിസി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
asdasadsads

