കോട്ടയത്ത് ലോറിയിലെ കയർ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം
കോട്ടയത്ത് പച്ചക്കറി ലോറിയിലെ കയർ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. സംക്രാന്തി സ്വദേശി മുരളി(50)യാണ് മരിച്ചത്. ഏറ്റുമാനൂരിൽ നിന്നും കോട്ടയത്തേക്ക് പോയ പച്ചക്കറി ലോറിയിലെ കയർ മുരളിയുടെ കാലിൽ കുരുങ്ങുകയായിരുന്നു. മുരളിയുമായി ലോറി 100 മീറ്റർ മുന്നോട്ട് പോയി. മുരളിയുടെ ഒരുകാൽ അറ്റുപോയ നിലയിലാണ്. സംഭവം ലോറിയുടെ ഡ്രൈവർ അറിഞ്ഞിരുന്നില്ല.
ലോറിയിൽ നിന്നും നഷ്ടപ്പെട്ടുപോയ കയർ അന്വേഷിച്ചു വന്നപ്പോൾ നാട്ടുകാരാണ് അപകടവിവരം പറയുന്നത്. ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. അതേസമയം, ഇതേലോറിയുടെ കയർ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികൾക്കും പരിക്കേറ്റു. പെരുമ്പായിക്കാട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
േൂു്ീു്മ

