അമ്മയോടൊപ്പം വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ദക്ഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞുമായി അമ്മ ദർശന പുഴയിലേക്ക് ചാടിയ സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ അകലെ കൂടൽകടവിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ദക്ഷയുമായി അമ്മ ദർശന വെണ്ണിയോട് പാത്തിക്കൽപാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. ദർശനയെ രക്ഷിച്ചിരുന്നുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
ഏറെ തിരച്ചിൽ നടന്നുവെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെണ്ണിയോട്ടെ കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്‍റെ ഭാര്യയാണ് ദർശന. ഇവർ നാലുമാസം ഗർഭിണിയായിരുന്നു. കൽപ്പറ്റ സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ യുകെജി വിദ്യാർഥിനിയാണ് ദക്ഷ.
േൂ്ീബ

