പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ഇ.പി ജയരാജനോട് മുഖ്യമന്ത്രി


സി.പി.എം സെമിനാർ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ജയരാജനോട് മുഖ്യമന്ത്രി നിർദേശിച്ചതായാണ് സൂചന. ഈ മാസം 22ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇ.പി ജയരാജൻ പങ്കെടുക്കും.

പാർട്ടിയുടെ വിവിധ പരിപാടികളിൽ  നിന്ന് പലപ്പോഴും ഇ.പി ജയരാജന്‍ വിട്ടുനിന്നിട്ടുണ്ട്. ഇന്നലെ കോഴിക്കോട്ട് നടന്ന ഏകസിവിൽകോഡുമായി നടത്തിയ ചർച്ചയിൽ പങ്കെടുക്കാത്തതിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

article-image

dsgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed