വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ബി.ജെ.പിയുടെ സ്ലീപ്പിങ് ഏജന്റുമാരെന്ന് പി.എ മുഹമ്മദ് റിയാസ്


ഏക സിവിൽകോഡിനെതിരായ സി.പി.എം സെമിനാര്‍ തകർക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ബി.ജെ.പിയുടെ സ്ലീപ്പിങ് ഏജന്റുമാരാണ്. ബി.ജെ.പിക്ക് കളമൊരുക്കാനായിരുന്നു ശ്രമം. വിവിധ സംഘടനാ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. സെമിനാറിലെ ജനപങ്കാളിത്തം സി.പി.എം നിലപാട് ശരിയെന്ന‌തിന് തെളിവാണ്. മുസ്‌ലിം വനിതകളുടെ പ്രാതിനിധ്യം കുറവെന്ന ആക്ഷേപം പരിപാടിയുടെ ശോഭ കെടുത്താനാണെന്നും റിയാസ് കൂട്ടിച്ചേർത്തു.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed