ഏക സിവിൽ‍കോഡിനെതിരെ സംഘടിപ്പിച്ച സെമിനാറിൽ സിപിഎം‍ മുസ്‌ലീം ലീഗിനെ ക്ഷണിച്ചതിൽ‍ സിപിഐക്ക് അതൃപ്തി


ഏക സിവിൽ‍കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിൽ‍ മുസ്‌ലീം ലീഗിനെ ക്ഷണിച്ചതിൽ‍ സിപിഐക്ക് അതൃപ്തി. യുഡിഎഫിലെ പ്രധാന കക്ഷിയെ വിളിക്കേണ്ട സാഹചര്യം എന്തായിരുന്നു എന്ന ചോദ്യമാണ് സിപിഐ ഉയർ‍ത്തുന്നത്. നിയമകമ്മീഷന്‍ റിപ്പോർ‍ട്ട് വരുന്നതിന് മുമ്പ് തന്നെ വിഷയം ചർ‍ച്ചയാക്കിയതിലും സിപിഐക്ക് അമർ‍ഷമുണ്ടെന്നാണ് സൂചന. 

നിയമത്തിന്‍റെ കരട് പോലും തയാറാകുന്നതിന് മുമ്പ് ഇക്കാര്യത്തിൽ‍ പ്രതിഷേധത്തിന്‍റെ ആവശ്യമുണ്ടോ എന്നാണ് സിപിഐയുടെ ചോദ്യം.ഏക സിവിൽ‍ കോഡിൽ‍ സിപിഐ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല ഈ ആഴ്ച്ച ചേരുന്ന ദേശീയ നേതൃയോഗത്തിൽ‍ സിപിഐ ഈ വിഷയത്തിൽ‍ നിലപാട് സ്വീകരിക്കും.

article-image

fghcfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed