ആന്ധ്രാപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് ഏഴുപേർ‍ മരിച്ചു


ആന്ധ്രാപ്രദേശ് പ്രകാശം ജില്ലയിലുണ്ടായ ബസ് അപകടത്തിൽ‍ ഏഴുപേർ‍ മരിച്ചു.12 പേർ‍ക്ക് ഗുരുതരപരിക്ക്. മരിച്ചവരിൽ‍ ഒരു കുട്ടിയും ഉൾ‍പ്പെടുന്നു. അബ്ദുൾ‍ അസീസ് (65), അബ്ദുൾ‍ ഹാനി (60), ഷെയ്ഖ് റമീസ് (48), മുല്ല നൂർ‍ജഹാന്‍ (58), മുല്ല ജാനി ബീഗം (65), ഷെയ്ഖ് ഷബീന (35), ഷെയ്ഖ് ഹിന (6) എന്നിവരാണ് മരിച്ചത്. വിവാഹസംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് മറിയുകയായിരുന്നു. സർ‍ക്കാർ‍ ഉടമസ്ഥതയിലുള്ള ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോർ‍ട്ട് കോർ‍പ്പറേഷന്‍റെ (എപിഎസ്ആർ‍ടിസി) ബസിലായിരുന്നു സംഘം സഞ്ചരിച്ചത്. 35 മുതൽ‍ 40 പേർ‍ വരെ ബസിൽ‍ ഉണ്ടായിരുന്നു.

പൊദിലിയിൽ‍ നിന്ന് കാക്കിനടയിലേക്ക് പോവുകയായിരുന്ന ബസ് ദർ‍ശിക്കടുത്ത് സാഗർ‍ കനാലിലേക്ക് മറിയുകയായിരുന്നു. ബസ് ഡ്രൈവർ‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

article-image

arf

You might also like

  • Lulu Exchange
  • Straight Forward

Most Viewed