കെ. സുധാകരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ബഹ്‌റൈൻ ഒ.ഐ.സി.സി
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടതു സർക്കാറിനെതിരെ ബഹ്‌റൈൻ ഒ.ഐ.സി.സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കള്ളക്കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തു രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാം എന്നാണ് ആഭ്യന്തര വകുപ്പ് കരുതുന്നത് എങ്കിൽ തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന അനുഭവമായിരിക്കും സർക്കാറിന് ഉണ്ടാവാൻ പോകുന്നത്.
നിരവധി ആക്ഷേപങ്ങളെയും, ആരോപണങ്ങളേയും നേരിടുന്ന സർക്കാർ അതിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനാണ് ശ്രമിക്കുന്നതെന്നും ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
jgkj

