പശുക്കടത്ത്; യുവാവിനെ ഗോരക്ഷകർ തല്ലിക്കൊന്നു; ആറ് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ


മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് യുവാവിനെ ഒരു സംഘം ‘ഗോരക്ഷകർ’ തല്ലിക്കൊന്നു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവർ ബജ്റംഗ് ദളിന്റെ പ്രവർത്തകരാണ്. ആക്രമണം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ച മൃതദേഹം ഘടാൻ ദേവി തോട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം പുറത്തുവരുന്നത്.

ജൂൺ എട്ടിന് അൻസാരിയും സഹായികളായ രണ്ടുപേരും ടെംബോയിൽ കന്നുകാലികളുമായി പോകുമ്പോൾ താന ജില്ലയിലെ സഹൽപൂരിൽ 15 ഓളം വരുന്ന ‘ഗോരക്ഷകർ’ തടയുകയായിരുന്നു. തുടർന്ന് ടെംബോയിൽ കയറി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. അൻസാരിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും അൻസാരിയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.

article-image

dfsdfsdfdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed