പ്രതിഷേധം കടുക്കുന്നു: ഡോ.വന്ദനയെ കുത്തിക്കൊന്ന പ്രതിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നും മാറ്റി


കൊട്ടാരക്കര ആശുപത്രിയിൽ ഡോ.വന്ദന ദാസിന്റെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മാറ്റി. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ മാണ് നടക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം മെഡിക്കൽ കോളജ് സെല്ലിലേക്കാണ് മാറ്റിയത്. പ്രതിയെ ആംബുലൻസിലാണ് മാറ്റിയത്.

പ്രതിയെ ഒരുമണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പ്രതിയെ കൊണ്ടുപോകുന്നതിനിടെ പ്രതിഷേധം ശക്തമായിരുന്നു. മുദ്രാവാക്യം വിളികളോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള പ്രതിഷേധക്കാർ ആംബുലൻസും തടഞ്ഞും പ്രതിഷേധിച്ചു. പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. പിന്നീട് പൊലീസെത്തിയാണ് പ്രതിക്ക് ചികിത്സ നൽകിയത്.

article-image

dfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed