അരിക്കൊമ്പനെ മയക്കുവെടിവെച്ചു

അരിക്കൊമ്പന്‍ ദൗത്യം വിജയത്തിലേക്ക്. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ മയക്കുവെടിവച്ചു. സിമന്‍റുപാലത്തുവച്ച് 11.55നാണ് മയക്കുവെടിവച്ചത്. സിമന്‍റുപാലത്തിനും സൂര്യനെല്ലിക്കും ഇടയിലുള്ള ചോലക്കാടിന് സമീപമാണ് അല്‍പസമയം മുമ്പ് വരെ ആന നിലയുറപ്പിച്ചിരുന്നത്. ആന നിരപ്പായ സ്ഥലത്തേയ്ക്ക് എത്തിയ ഉടനെ മയക്കുവെടി വയ്ക്കുകയായിരുന്നു.
വെടിയേറ്റ ആന മരത്തിന് പുറകില്‍ മറഞ്ഞ് നില്‍ക്കുന്നുണ്ടെന്നാണ് സൂചന. ദൗത്യസംഘം ആനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.
346346