വൈദ്യുതി ഉപയോഗം ക്രമാതിതമായി ഉയർന്നാൽ നിയന്ത്രണം വേണ്ടിവരും: വൈദ്യുതിമന്ത്രി


'വൈദ്യുതി ഉപയോഗം വർധിച്ചത് ആശങ്കപ്പെടുത്തുന്നുവെന്നും ക്രമാതിതമായി ഉയർന്നാൽ നിയന്ത്രണം വേണ്ടിവരുമെന്നും വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്.പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്ന് മന്ത്രി അറിയിച്ചു.

അതിനിടെ സൗര പദ്ധതിയുടെ നിലവിലെ ലക്ഷ്യമായ 200 മെഗാവാട്ട് പൂർത്തീകരിക്കുന്നതിന് കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയം 6 മാസം കൂടി അനുവദിച്ചു.കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ സൗര പദ്ധതി നടത്തിപ്പിലെ മികവ് പരിഗണിച്ചാണ് പൂർത്തീകരണ കാലാവധി നീട്ടി നൽകിയത്. നിലവിൽ 124 മെഗാവാട്ട് സൗരോർജ്ജ സ്ഥാപിതശേഷിയാണ് സൗര പദ്ധതിയിലൂടെ ആർജ്ജിച്ചിട്ടുള്ളത്. ശേഷിക്കുന്ന 76 മെഗാവാട്ട് ഈ നിലയിൽ 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. പുതുക്കിയ ബെഞ്ച് മാർക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്സിഡി തുക ഉപഭോക്താക്കൾക്ക് ലഭിക്കുക.കെ എസ് ഇ ബി സൗരയുടെ വെബ് പോർട്ടലായ ഇ കിരൺ വഴി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കായിരിക്കും മുൻഗണന.

article-image

DFGDFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed