വന്ദേ ഭാരത് എക്‌സ്പ്രസിന് കേരളത്തിൽ ഗംഭീര വരവേൽപ്പ്

കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തിച്ചു. ട്രെയിന്‍ എത്തുന്ന വിവരമറിഞ്ഞ് നിരവധി ആളുകളാണ് സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നത്. ട്രെയിനിലെ ജീവനക്കാരെ മാലയിട്ടും മധുരം നല്‍കിയുമാണ് ഇവിടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വൈകുന്നേരത്തോടെ ട്രെയിന്‍ കൊച്ചുവേളിയിലെത്തിക്കും.
വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് ചെന്നൈയില്‍നിന്നും ട്രെയിന്‍ പാലക്കാട്ടേയ്ക്ക് തിരിച്ചത്. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്. 160 കിലോമീറ്ററാണ് വന്ദേ ഭാരത് ട്രെയിനിന്‍റെ വേഗതയെങ്കിലും കേരളത്തില്‍ ഈ സ്പീഡ് ഉണ്ടാകില്ല. 110 കിലോമീറ്റര്‍ വരെ വേഗത ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരെ പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുക. ഈ മാസം 22നാണ് പരീക്ഷണ ഓട്ടം. 25ന് പ്രധാനമന്ത്രി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേയ്ക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. കേരളാ വന്ദേ ഭാരത് ട്രെയിനിന്‍റെ ടീസര്‍ റെയില്‍വേ ഉടന്‍ പുറത്തിറക്കും. റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പ്രധാനമന്ത്രിയുടെ പേജിലുമായി ടീസര്‍ റിലീസ് ചെയ്യും. ട്രെയിനിന്‍റെ സ്റ്റോപ്പുകളും ചാര്‍ജും സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ടീസറിലുണ്ടാകും.
dsfsgfs