വഴിയോര വിശ്രമ കേന്ദ്രത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം'; പിന്മാറണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വഴിയോര വിശ്രമ കേന്ദ്രം പദ്ധതിക്കെതിരെ വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തുന്ന തരത്തിലാണ് പുതിയ പദ്ധതി. വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തി നടപ്പാക്കേണ്ട പദ്ധതിയാണ്. എന്നാല്‍ അടിമുടി ദുരൂഹതയും അഴിമതിയുമാണ് പിന്നില്‍. ഒറ്റനോട്ടത്തില്‍ ആകര്‍ഷകമായി തോന്നും. സര്‍ക്കാര്‍ ഭൂമിയിലെ ഒരു ക്രയവിക്രയവും റവന്യൂ വകുപ്പ് അറിയാതെ നടത്താന്‍ പാടില്ല എന്ന് ഉത്തരവ് ഉണ്ട്. എന്നാല്‍ ഇത് മറികടന്നാണ് പിഡബ്ല്യുഡി വകുപ്പ് മുന്നോട്ട് പോകുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എതിര്‍പ്പ് അറിയിച്ചപ്പോള്‍ നിര്‍ത്തി വച്ചതാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
FGRVDFGDFG