അരിക്കൊമ്പൻ: സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് വനം മന്ത്രി


അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സർക്കാർ പുനഃപരിശോധന ഹർജി നൽകില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരം കൊണ്ട് കോടതി വിധിയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നെന്മാറ എംഎൽഎ കെ. ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പറമ്പിക്കുളത്തെ ഊരുമൂപ്പൻമാരും ഹർജി നൽകും. പറമ്പിക്കുളത്തും മുതലമടയിലും പ്രതിഷേധ സമരങ്ങൾ തുടരുകയാണ്.

article-image

sss

You might also like

  • Lulu Exchange
  • Straight Forward

Most Viewed