അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരൻ കീഴടങ്ങി

കൊച്ചി: ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് തൊടുപുഴ ന്യൂമാൻ കോളജ് പ്രഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരൻ കീഴടങ്ങി. കൊച്ചി എൻഐഎ കോടതിയിലാണ് പ്രതിയായ എം.കെ. നാസർ കീഴടങ്ങിയത്. സംഭവം ആസൂത്രണം ചെയ്തത് നാസറാണ്. പ്രതികൾ നാസറുമായി സംസാരിച്ചതിന്റെ ഫോൺവിളി രേഖകളാണ് കേസ് പരിഗണിച്ചപ്പോൾ എൻഐഎ പ്രധാനമായും ഹാജരാക്കിയിരുന്നത്. സംഭവസമയത്ത് പോപ്പുലർ ഫ്രണ്ട് ജില്ലാ ഭാരവാഹിയായിരുന്നു നാസർ.