കൊല്ലത്ത് സ്‌കൂൾ‍ ബസ് മറിഞ്ഞ് അപകടം; 18 വിദ്യാർ‍ത്ഥികൾക്ക് ‍ പരിക്ക്


കൊല്ലം ഉമയനല്ലൂരിൽ‍ സ്‌കൂൾ‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയർ‍സെക്കന്ററി സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽ‍പ്പെട്ടത്. 18 കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായാണ് സ്‌കൂൾ‍ ബസ് അപകടത്തിൽ‍പ്പെട്ടത്. മൈലാപോരിനും ഉമയനല്ലൂരിനും ഇടയിൽ‍ കല്ലുകുഴിയിൽ‍ വച്ചാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലിൽ‍ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ‍ ബസിലുണ്ടായിരുന്ന വിദ്യാർ‍ത്ഥികളെ ഉടന്‍ ആശുപത്രിയിൽ‍ എത്തിച്ചു. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ ആരുടെയും പരുക്ക് ഗുരുതരമല്ല. മയ്യനാട് ഹയർ‍ സെക്കന്ററി സ്‌കൂളിന് വേണ്ടി കരാർ‍ വ്യവസ്ഥയിൽ‍ ഓടുന്ന സ്വകാര്യ വ്യക്തിയുടെ ബസാണ് അപകടത്തിൽ‍പ്പെട്ടത്.

article-image

ihuihih

You might also like

  • Straight Forward

Most Viewed