പഴകിയ ഭക്ഷണം പിടികൂടി; പറവൂരിലെ കുമ്പാരി ഹോട്ടൽ അടച്ചുപൂട്ടി

പറവൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. കുമ്പാരി എന്ന ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടപ്പിച്ചു. മജ്‍ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഏറ്റ സാഹചര്യത്തിലാണ് ഹോട്ടലുകളിലെ പരിശോധന നടത്തുന്നത്.ഇന്ന് രാവിലെയാണ് വിവിധ പറവൂരിലെ വിവിധ ഹോട്ടലുകളിലേക്ക് നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചത്. പറവൂർ നഗരത്തിൽ തന്നെ പ്രവർത്തിക്കുന്ന കുമ്പാരി എന്ന ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും പഴകിയ ഇറച്ചിയും പിടികൂടിയത്. ഫ്രീസറുകളിൽ വലിയ തോതിൽ പഴകിയ സാധനങ്ങൾ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഇറച്ചി, ഭക്ഷണസാധനങ്ങൾ, ചോറ്, പാചകം ചെയ്ത നിലയിലുള്ള ഇറച്ചി വിഭവങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലായിരുന്നെന്നും ഉദ്യോഗസ്ഥർ റയുന്നു. ഭക്ഷണ സാധനങ്ങളുടെയെല്ലാം സാമ്പിളുകളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ ഹോട്ടലുകളിലും ഇന്ന് പരിശോധന നടത്താനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.
തിങ്കളാഴ്ച വൈകിട്ട് പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചവർക്ക് ചർദിയും വയറിളക്കവും അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അടിയന്തരായി പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചിട്ടുള്ളത്. ഹോട്ടലിലെ ഭക്ഷ്യവിഷബാധയിൽ ഹോട്ടൽ ഉടമകളുടെ അറസ്റ്റ് ഉടനുണ്ടാകും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹോട്ടൽ ഉടമകൾക്കെതിരെ പറവൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
dfgdfgd