വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ‍ മരിച്ച കർ‍ഷകന്റെ വായ്പ എഴുതിത്തള്ളും


വയനാട് പുതുശ്ശേരിയിൽ‍ കടുവയുടെ ആക്രമണത്തിൽ‍ മരിച്ച കർ‍ഷകൻ‍ തോമസിന്റെ കാർ‍ഷിക വായ്പ കേരള ബാങ്ക് എഴുതിത്തള്ളും. കേരള ബാങ്ക് കോറോം ശാഖയിൽ‍ നിന്നും കഴിഞ്ഞ ആഗസ്റ്റിൽ‍ എടുത്തലെ സാന്‍മിത്ര വായ്പയും പലിശയും എഴുതിതള്ളാന്‍ നടപടി സ്വീകരിക്കുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ‍ പുതുശ്ശേരി ആലക്കലിലെ തോമസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അറിയിച്ചു.   

കേരള ബാങ്ക് ഡയറക്ടർ‍ പി. ഗഗാറിൻ, കോറോം ശാഖ മാനേജർ‍ ടി. വി. പ്രമോദ് എന്നിവരോടൊപ്പമാണ് കേരള ബാങ്ക് പ്രസിഡന്റ് തോമസിന്റെ അമ്മയെയും ഭാര്യയെയും കുടുംബാംഗങ്ങളെയും സന്ദർ‍ശിച്ചത്. 

article-image

ീ7ഹീൂ

You might also like

Most Viewed