സർ‍ക്കാർ‍ ജീവനക്കാർ‍ പണിമുടക്കുന്നത് നിയമവിരുദ്ധം; ശമ്പളത്തിന് അർ‍ഹതയില്ല ഹൈക്കോടതി


സർ‍ക്കാർ‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. പണിമുടക്കുന്നവർ‍ക്ക് ശമ്പളത്തിന് അർ‍ഹതയില്ലെന്നും കർ‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർ‍ദേശിച്ചു. ഇക്കാര്യത്തിൽ‍ സർ‍ക്കാർ‍ കൃത്യമായ നിലപാടും നടപടിയുമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പണിമുടക്കുന്നവർ‍ക്ക് സർ‍ക്കാർ‍ ഖജനാവിൽ‍ നിന്ന് ശമ്പളം നൽ‍കുന്നത് ശരിയല്ല. ശമ്പളം നൽ‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാർ‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. 

സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽ‍പര്യ ഹർ‍ജി പരിഗണിക്കവെയായിരുന്നു നിരീക്ഷണം. സർ‍വീസ് ചട്ടം റൂൾ‍ 86 പ്രകാരം പണിമുടക്ക് നിയമവരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. പണിമുടക്കിയ ജീവനക്കാർ‍ക്ക് ശമ്പളം നൽ‍കുന്നതിനെ നേരത്തെയും കോടതി വിമർ‍ശിച്ചിരുന്നു. ഇക്കാര്യത്തിൽ‍ ആവശ്യമായ നടപടികൾ‍ സ്വീകരിക്കണമെന്ന് സർ‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

article-image

eryy

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed