ഇലന്തൂർ നരബലിക്കേസ്: ലൈലയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി

പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹർജിയിൽ ഹൈക്കോടതി തള്ളി. കേസിൽ അടുത്ത ദിവസം കുറ്റപത്രം നൽകാനിരിക്കെയാണ് കോടതി ഉത്തരവ്. നേരത്തെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം.
സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും ലൈലയ്‌ക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ് എന്നിവരാണ് യഥാക്രമം കേസിലെ ഒന്നും രണ്ടും പ്രതികൾ. ഇക്കഴിഞ്ഞ സെപ്റ്റംബറിലും ജൂണിലുമായിരുന്നു തൃശൂരും എറണാകുളത്തും താമസമാക്കിയിരുന്ന റോസ്‌ലിയേയും പദ്മയേയും നരബലിയുടെ പേരിൽ പ്രതികൾ കൊല ചെയ്തത്.
dfhdfh