ട്രെയ്‌ലർ ലോറിയിടിച്ച് പിതാവിനും മകൾക്കും ദാരുണാന്ത്യം

കൊല്ലം മൈലക്കാട് ദേശീയപാതയിൽ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികരായ അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശികളായ ഗോപകുമാർ, ഗൗരി എന്നിവരാണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയായ മകളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയ്‌ലർ ലോറി ബൈക്കിൽ തട്ടിയാണ് അപകടം.
ലോറി തട്ടിയതിനെ തുടർന്ന് ഇരുവരും ലോറിയുടെ ടയറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഗോപകുമാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗൗരിയെ കൊട്ടിയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാത്തന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഗൗരി.
ംപരമ്ക