കെ.എം ഷാജിക്ക് തിരിച്ചടി; പിടിച്ചെടുത്ത പണം തിരികെ നൽ‍കാനാകില്ലെന്ന് വിജിലൻസ് കോടതി


വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽ‍കണമെന്ന മുസ്ലീം ലീഗ് നേതാവും മുൻ‍ എംഎൽ‍എയുമായ കെ എം ഷാജിയുടെ ഹർ‍ജി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയാണ് ഹർ‍ജി തള്ളിയത്. കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ‍ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ നൽ‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ബൂത്ത് കമ്മിറ്റികളിൽ‍ നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ് ഫണ്ട് ആണ് പിടിച്ചെടുത്തത് എന്നാണ് കെ എം ഷാജിയുടെ വാദം. വിജിലൻസ് സ്‌പെഷ്യൽ‍ സെൽ‍ എതിർ‍ സത്യവാങ്മൂലവും നൽ‍കിയിരുന്നു. കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമർ‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്ന് വിജിലൻസ് വാദിച്ചു. ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ആദായ നികുതി വകുപ്പിന് റിപ്പോർ‍ട്ട് നൽ‍കിയിരുന്നു.

article-image

cjvgk

You might also like

Most Viewed