മിടുക്കരായ അഞ്ച് വിദേശ നായ്ക്കളെ വാങ്ങാനൊരുങ്ങി കേരള പൊലീസ്


വിദേശത്ത് നിന്ന് മിടുക്കരായ നായ്ക്കളെ പൊലീസ് കേരളത്തിലേക്ക് എത്തിക്കുന്നു. ബോംബ് കണ്ടെത്താനും ലഹരി മണത്തു പിടിക്കാനുമൊക്കെ മിടുക്കരായ ഇംഗ്ലണ്ടുകാരായ 5 ജാക്ക് റസല്‍സ് ഇനം നായ്ക്കളെയാണു കേരള പൊലീസ് വാങ്ങുന്നത്. ഇസ്രയേല്‍ സേനയിലും യുഎസ് പൊലീസിലും വിദേശത്തെ വിമാനത്താവളങ്ങളിലും ഈ നായ്ക്കളുടെ സേവനമുണ്ട്. ഇന്ത്യയില്‍ ആദ്യമായി കേരള പൊലീസാണ് ഈ നായ്ക്കളെ വാങ്ങുന്നത്.

റഷ്യയുമായുള്ള യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രത്യേക ബഹുമതി നല്‍കി ആദരിച്ച ഇനമാണ് ജാക്ക് റസല്‍സ്. ഈ നായ്ക്കള്‍ക്ക് 5 കിലോയാണ് ഭാരം. സ്‌നിഫര്‍ വിഭാഗത്തില്‍ ഏറ്റവും മികവു കാട്ടുന്നവയാണ് ഇവ. നായ്ക്കള്‍ക്ക് അഞ്ചടി ഉയരത്തില്‍ ചാടാന്‍ കഴിയും. നേരത്തേ ഈ ഇനം നായ്ക്കളെയാണ് ഡല്‍ഹിയില്‍ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ (എന്‍എസ്ജി) പരിശീലന പരിപാടിയില്‍ ഇസ്രയേല്‍ സൈന്യം പങ്കെടുപ്പിച്ചത്.

അന്ന് ഇവയുടെ മികവ് മനസ്സിലാക്കിയ കേരള പൊലീസ് ഡോഗ് സ്‌ക്വാഡ് ഡോക്ടറും വെറ്ററിനറി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന ഡോ. ലോറന്‍സ് ഇക്കാര്യം അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. അടുത്തയാഴ്ച പൊലീസ് സേനയുടെ ഭാഗമാകുന്ന ജാക്ക് റസല്‍സിന് 6 മാസമാണു പരിശീലനം.ബെല്‍ജിയന്‍ മെലിനിയസ് ഇനത്തിലെ 25 നായ്ക്കള്‍ മുതല്‍ തമിഴ്‌നാട്ടിലെ ചിപ്പിപ്പാറ ഇനം വരെ 160 നായ്ക്കളാണ് പൊലീസിന്റെ 'കെ9' ഡോഗ് സ്‌ക്വാഡിലുള്ളത്

article-image

a

You might also like

Most Viewed