കമ്മട്ടിപ്പാടം സംഗീത സംവിധായകൻ ജോണ്‍ പി വര്‍ക്കി അന്തരിച്ചു


സംഗീത സംവിധായകനും ഗിത്താറിസ്റ്റും ഗാനരചിതാവുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. 52 വയസ്സായിരുന്നു. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞു വീണതിനേത്തുടർന്നാണ് മരണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകൾക്കായി സംഗീതം ഒരുക്കിയിട്ടുണ്ട്. 'നെയ്ത്തുകാരന്‍', 'കമ്മട്ടിപാടം', 'ഒളിപോര്', 'ഉന്നം', 'ഈട', 'പെന്‍കൊടി' എന്നിവയാണ് ജോണ്‍ പി വര്‍ക്കി സംഗീതം ഒരുക്കിയ മലയാള ചിത്രങ്ങൾ. കമ്മട്ടിപ്പാടത്തിലെ "പറ...പറ", "ചിങ്ങമാസത്തിലെ' പാട്ടുകൾക്കാണ് ജോൺ സംഗീതം നൽകിയത്.

ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീത പഠനം പൂർത്തിയാക്കിയ അദ്ദേഹം ഗിത്താറിസ്റ്റായി കരിയർ ആരംഭിച്ചു. 1995 ല്‍ ഏവിയല്‍ റോക്ക് ബാന്റിന് തുടക്കം കുറിച്ചു. രണ്ടായിരത്തില്‍ ഏവിയല്‍ റോക്ക് ബാന്റിലൂടെ പുതുതലമുറയുടെ താരമായിമാറിയിരുന്നു. ഇപ്പോഴും ഏവിയല്‍ ബാന്റിന് നേതൃത്വം നല്‍കുന്നുണ്ട്. നൂറുകണക്കിന് വേദികളില്‍ ഗിത്താര്‍ ആലപിച്ച് യുവജനങ്ങളുടെ ഇടയിൽ പ്രിയങ്കരനായ വൃക്തിയാണ് ജോൺ.

article-image

aaa

You might also like

  • Straight Forward

Most Viewed