അടുത്ത മാസം 11 ദിവസം ബാങ്ക് അവധി


അടുത്ത മാസം 11 ദിവസം ബാങ്ക് അവധി. രണ്ടാം ശനിയും ഞായറും കൂട്ടാതെ 7 അവധി ദിനങ്ങളാണ് വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ ദിവസങ്ങളിലാണ് അവധി വരുന്നത്. ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ദിവസം അവധി. 

ശ്രീ നാരായണ ഗുരു ജയന്തരി, കർമ പൂജ, ഒന്നാം ഓണം, തിരുവോണം, ഇന്ദ്രജത്ര, ശ്രീ നരവന ഗുരു ജയന്തി, ശ്രീ നാരായണ ഗുരു സമാധി, നവരാത്രി എന്നിവയാണ് രാജ്യത്ത് വരുന്ന വിശേഷ ദിവസങ്ങൾ.

ഇതിൽ ഒന്നാം ഓണമായ സെപ്റ്റംബർ 7, തിരവോണദിനമായ സെപ്റ്റംബർ 8, ശ്രീനാരായണ ഗുരു ജയന്തിയായ സെപ്റ്റംബർ 10, ശ്രീനാരായണ ഗുരു സമാധി ദിനമായ സെപ്റ്റംബർ 21 എന്നീ വിശേഷ ദിനങ്ങൾ മാത്രമാണ് കേരളത്തിൽ അവധിയായിരിക്കുക.

ശനിയും ഞായറും കൂടി കണക്കിലെടുത്താൽ സെപ്റ്റംബർ 4, സെപ്റ്റംബർ 7, സെപ്റ്റംബർ 8, സെപ്റ്റംബർ 9, സെപ്റ്റംബർ 10, സെപ്റ്റംബർ 11, സെപ്റ്റംബർ 18 , സെപ്റ്റംബർ 21, സെപ്റ്റംബർ 25 എന്നീ ദിവസങ്ങളാണ് കേരളത്തിൽ ബാങ്ക് അവധി ഉള്ളത്.

 

You might also like

  • Straight Forward

Most Viewed