മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. ഭീകരപ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്ന നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രക്ഷപെടുത്തിയെന്നാണ് ആരോപണം. യുഎഇയിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. യുഎഇ കോൺസുൽ ജനറലിന്‍റെ ആവശ്യപ്രകാരം ശിവശങ്കർ ഇടപെട്ട് ഇയാളെ വിട്ടയച്ചെന്നു സ്വപ്ന ആരോപണം ഉന്നയിച്ചു. ഒരു ഗ്യാരന്‍റിയും ഇല്ലാതെയാണ് ഇയാളെ വിട്ടയച്ചത്.
സംഭവത്തിൽ തുടരന്വേഷണമുണ്ടായിട്ടില്ലെന്നും സ്വപ്‌ന ആരോപിച്ചു.