ഗൗരി ലക്ഷ്മിക്ക് 25 ലക്ഷം രൂപ യൂസഫ് അലി നൽകും
സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗം ബാധിച്ച രണ്ടര വയസുകാരി ഗൗരി ലക്ഷ്മിയുടെ കുടുംബം നാളെ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് തിരിക്കുകയാണ്. 16 കോടി രൂപ ആവശ്യമായ ഗൗരിയുടെ മരുന്നിന് ഇതുവരെ 13 കോടിയും മാത്രമാണ് ലഭിച്ചിട്ടുള്ളത്. ബാക്കി തുക കൂടി ഉടനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല ഗൗരിയുടെ കുടുംബം. ഈ വാർത്ത റിപ്പോർട്ട് ചെയ്ത് തൊട്ടുപിന്നാലെയാണ് യൂസഫ് അലി സഹായ ഹസ്തവുമായി എത്തിയത്.
ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായുള്ള മരുന്ന് ഈയാഴ്ച തന്നെ വിദേശത്ത് നിന്നെത്തും. മരുന്നെത്തിയാൽ ഉടനെ അഡ്മിറ്റ് ചെയ്യണം. ഷൊർണ്ണൂർ കൊളപ്പുളളിയിലാണ് ഗൗരി ലക്ഷ്മിയുടെ വീട്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ സഹായത്താൽ മാസ് ക്യാംപെയിനിങ്ങിലൂടെയാണ് 13 കോടി ഇതുവരെ ലഭിച്ചത്.
