മലപ്പുറത്ത്‍ എലിവിഷം ഉള്ളിൽച്ചെന്ന് മൂന്നുവയസ്സുകാരൻ മരിച്ചു
മലപ്പുറം പരപ്പനങ്ങാടിയിൽ അബദ്ധത്തിൽ എലിവിഷം ഉള്ളിൽച്ചെന്ന് മൂന്നുവയസ്സുകാരൻ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല−അൻസാർ ദമ്പതിമാരുടെ ഏക മകൻ റസീൻ ഷായാണ് മരിച്ചത്.
ഉപയോഗശൂന്യമായ എലിവിഷട്യൂബ് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തിൽ വിഷം കുട്ടിയുടെ വായിലാകുകയായിരുന്നു.മൂന്നുദിവസമായി കോട്ടയ്ക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു കുട്ടി. ഇതിനിടെ സ്ഥിതി അൽപം ഭേദപ്പെട്ടെങ്കിലും ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

